അരയന്നത്തൂവല്‍
അരയന്നത്തൂവല്‍ ശയനമണ്ഡപം അലങ്കരിക്കാം
മാതളക്കുളിര്‍ മധുചഷകം നിറച്ചുവയ്ക്കാം
വിരുന്നു വരാം വിളിച്ചുണര്‍ത്താം
മനസ്സിനുള്ളില്‍ മദമുണര്‍ത്താം
സുരഗാനം പാടാം
രതിയായ് ഞാന്‍ ആടാം (അരയന്നത്തൂവല്‍...)
ചെണ്ടുമല്ലിപ്പൂക്കള്‍ കൊണ്ടുവന്നതാരോ
നൊമ്പരത്തിപ്പൂവേ ചൊല്ലു നീ...
ചേലിലൊരു ഗാനം മൂളി നൃത്തമാടാം
ചാമരവും വീശിയുറക്കാം...
ഇന്ദ്രനീല കല്‍പ്പടവില്‍ ഇന്ദീവര മണ്ഡപത്തില്‍ (2)
ഒന്നിനി പോരു നീ എന്നിലലിയൂ നീ
തളിരധര മധു നുകരു.... (അരയന്നത്തൂവല്‍...)
തിരുവുടലഴകില്‍ തിരുമധുരവുമായ്
നിന്നരികില്‍ വന്നു രാഗിണി...
നിറഞ്ഞ മാറില്‍ നനഞ്ഞ മേനിയില്‍
തണ്ടുലഞ്ഞ താരുണ്യപ്പൂവില്‍... ഹേയ്...
മുത്തമിടാന്‍ നൃത്തമാടാന്‍ രാസകേളി മന്ദിരത്തില്‍ (2)
മാദകപ്പൂക്കളും ചൂടിഞാന്‍ നില്‍ക്കുന്നു
വരു അരികെ ലഹരിയുമായ്...
ലലലാ ലാ ലാലാ ,,,ലലലാലാ ലാ ല
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
arayannathooval
Additional Info
ഗാനശാഖ: