എല്ലാം കഴിഞ്ഞു തെളിഞ്ഞ

എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍
എല്ലാമടിഞ്ഞു കൂരിരുളിൽ (2)

എങ്ങോട്ട് പോകും നീ എന്തു ചെയ്യും - നിന്റെ
എല്ലാം തകര്‍ന്നല്ലോ (2)
(എല്ലാം കഴിഞ്ഞു...)

താങ്ങാനാകാത്തൊരായിരം ഓര്‍മ്മകള്‍
തേങ്ങിക്കരയും ഹൃദയത്തിലേന്തി
കരുണ തന്‍ തീരം കാണാതെയുള്ളോരീ
കണ്ണീരാഴിയില്‍ നീന്തി നീന്തി (2)

എങ്ങോട്ടു പോകും നീ എന്തു ചെയ്യും നിന്റെ
സങ്കല്പ പൊന്‍കൂടു പോയല്ലോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ellam kazhinju thelinja

Additional Info

Year: 
1962

അനുബന്ധവർത്തമാനം