പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ

പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ
കണ്ണുനീര്‍ തുളുമ്പുമെന്‍ ആത്മശോകവാടിയില്‍
നിറഞ്ഞു നില്‍ക്കുമെന്നും ആ മുഖം മുഖം
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ

വിധിയുടെ കൈകളില്‍ ബലിമൃഗമായവളെ
സ്ത്രീധനവേദിയില്‍ കുരുതിയണിഞ്ഞവളെ
നിറമിഴിപ്പൂവിതളാല്‍ എങ്ങോ കൊഴിഞ്ഞവളെ
ഇനി നിന്‍ ജന്മരഥം ഇതുവഴിയേ വരുമോ
നാലകങ്ങള്‍ നീളെ നിന്റെ സ്നേഹം പൂവിടുമോ
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ
ആ....... ആ......ആ....ആ
ഗരിസ നിസനി സനിപ നിപമ
ആ....... ആ......ആ....ആ

നിസഗ നിസ   --------- കിട്ടുന്നില്ല..

പാവനമാത്മബന്ധം ബന്ധനമായ് മുറുകിയല്ലൊ
മനസ്സിലെ ആഗ്രഹങ്ങള്‍ നോവുകളായ് പടിയിറങ്ങി
പാവം സ്ത്രീഹൃദയം തേങ്ങുന്ന മുരളികയായ്
പാല്‍മണിവാക്കുകളോ ഇരുളിന്‍ ചിറകടിയായ്
ഇടറിയ ഗാനം തേങ്ങിത്തേങ്ങി മാഞ്ഞു പോയി
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ
കണ്ണുനീര്‍ തുളുമ്പുമെന്‍ ആത്മശോകവാടിയില്‍
നിറഞ്ഞു നില്‍ക്കുമെന്നും ആ മുഖം മുഖം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Praanaveena meetti vanna snehagaayike...