ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
കിടിലം കിടിലോൽക്കിടിലം പോൽ വാഴുമഹങ്കാരി
ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
കിടിലം കിടിലോൽക്കിടിലം പോൽ വാഴുമഹങ്കാരി
പടകാളി കോലമിങ്ങു വരുന്നേ
കലിതുള്ളും കാളിയമ്മ വരുന്നേ
കൊടുവാളു കണ്ടില്ലേ
തിരനോക്കു കണ്ടില്ലേ
നാക്കിൽ തിരതുള്ളും തെറിവാക്കിൻ പൊടിപൂരം
ഹേ കയ്യിൽ പിടി കൊണ്ടാൽ പൊടിയാക്കും മുൻകോപം
ഹേ ആർപ്പോ ഹീയോ വരവേൽക്കണ്ടേ
വരുവിൻ വരുവിൻ
ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
കിടിലം കിടിലോൽക്കിടിലം പോൽ വാഴുമഹങ്കാരി
പടകാളി കോലമിങ്ങു വരുന്നേ
കലിതുള്ളും കാളിയമ്മ വരുന്നേ
ഇനാമ്പേച്ചീ ഇവരീനാമ്പേച്ചി
കലിയിളകി തുള്ളുമ്പോൾ സിംഹം
അയ്യോ
ഇനാമ്പേച്ചീ ഇവരീനാമ്പേച്ചി
കലിയിളകി തുള്ളുമ്പോൾ സിംഹം
മരുമോളൊരു മാൻപേട
തിരുമകനോ പടുമരവീടൻ
സ്ത്രീധനമുണ്ടിവളിന്നു കൊഴുത്തൊരു തറവാട്ടമ്മ
മരുമോളൊരു മാൻപേട
തിരുമകനോ പടുമരവീടൻ
സ്ത്രീധനമുണ്ടിവളിന്നു കൊഴുത്തൊരു തറവാട്ടമ്മ
ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
കിടിലം കിടിലോൽക്കിടിലം പോൽ വാഴുമഹങ്കാരി
പടകാളി കോലമിങ്ങു വരുന്നേ
കലിതുള്ളും കാളിയമ്മ വരുന്നേ
ഓലപ്പാമ്പ് ഇവർ ഓലപ്പാമ്പ്
വാലിളകും നേരത്തോ അണലി
എന്റമ്മോ
ഓലപ്പാമ്പ് ഇവർ ഓലപ്പാമ്പ്
വാലിളകും നേരത്തോ അണലി
മുറുകുമ്പോൾ പൂക്കുറ്റി
ഇണ പിരിയുമ്പോൾ വാക്കത്തി
മുറുകുമ്പോൾ പൂക്കുറ്റി
ഇണ പിരിയുമ്പോൾ വാക്കത്തി
നെറികേടു പെരുത്തു കൊഴുത്തവളിന്നോ വണങ്ങാമുടിയായ്
ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
കിടിലം കിടിലോൽക്കിടിലം പോൽ വാഴുമഹങ്കാരി
പടകാളി കോലമിങ്ങു വരുന്നേ
കലിതുള്ളും കാളിയമ്മ വരുന്നേ
കൊടുവാളു കണ്ടില്ലേ
തിരനോക്കു കണ്ടില്ലേ
നാക്കിൽ തിരതുള്ളും തെറിവാക്കിൻ പൊടിപൂരം
കയ്യിൽ പിടി കൊണ്ടാൽ പൊടിയാക്കും മുൻകോപം
ആർപ്പോ ഹീയോ വരവേൽക്കണ്ടേ
വരുവിൻ വരുവിൻ
ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
കിടിലം കിടിലോൽക്കിടിലം പോൽ വാഴുമഹങ്കാരി
പടകാളി കോലമിങ്ങു വരുന്നേ
കലിതുള്ളും കാളിയമ്മ വരുന്നേ