രണ്ടു പൂവിതള്‍
ഉം ..ഉം ..ഉം ..ആഹഹാ ..ആ ..
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു
കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍
തഴുകാനായുമ്പോള്‍ നീരസമാണോ..
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു...
നിന്‍ മടിയില്‍ കുളുര്‍ത്തെന്നല്‍ പോലെന്‍
തരളവികാരം തല ചായ്ക്കുമ്പോൾ (2)
എന്‍ മുടിയില്‍ പ്രണയാര്‍ദ്രവിലോലം
എന്‍ മുടിയില്‍.. പ്രണയാര്‍ദ്രവിലോലം
തഴുകാനെന്തേ സങ്കോചം...
താമരയില്‍ ഹിമനീരാകാം നിൻ
മനസ്സിതിലെ ഒഴുകും വരെ..
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു
കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍
തഴുകാനായുമ്പോള്‍ നീരസമാണോ..
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു...
കുഞ്ഞളകം നടനം ചേരും നിന്‍
മൃദുല കപോലം സൗഗന്ധികമോ (2)
കാതര നിന്‍ കദളീവനമെല്ലാം
കാതര നിന്‍ കദളീവനമെല്ലാം
അലയാനുള്ളില്‍ ആവേശം...
കാമുകനായ് തിരുമുന്നില്‍ നല്‍കാം
കണിമലരെന്‍ ഹൃദയം സഹിതം..
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു
കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍
തഴുകാനായുമ്പോള്‍ നീരസമാണോ..
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു...