ചെപ്പടിക്കാരനല്ല അല്ലല്ല..

ചെപ്പടിക്കാരനല്ല.. അല്ലല്ല..
ഇന്ദ്രജാലങ്ങളില്ല.. ഇല്ലില്ല..
കണ്‍കെട്ടുവേലയല്ല.. ഒടിയല്ല...
പൊട്ടിവീണെങ്ങുനിന്നോ.. മുത്തച്ഛന്‍
കുട്ടികള്‍ക്കുറ്റവനായ് ഇനി നാം
ഒറ്റക്കെട്ടായ് നിന്നാല്‍ ഗുണം വേറെ
ഇഥര്‍ ആവോ.. സുനോ ബോലോ..
നമ്മ എല്ലോരും ഒന്റ് താന്‍
തലൈവന്‍ ഇളൈവല്‍ എവനും ഇല്ലൈ

കേട്ടോളൂ കണ്ടോളൂ വീരന്മാരേ..
ഞാനിപ്പം മാനത്തേയ്ക്ക് ഓടിക്കേറും
നീയിപ്പോള്‍ മാനത്തേക്കോടിപ്പോയാല്‍
പോഴത്തം പറ്റൂല്ലേ.. പേടിത്തൊണ്ടാ
മാനത്തെ മനക്കലെ മാമാ വാ
മുതുകത്തു കൊക്കാമണ്ടി -
കോനനച്ചി പാടാം കേളിയാടാം
ആടാം വെയിലത്തു കൂടാം മഴയത്തു ചാടാം
മഞ്ഞത്തുടോടാം വന്നോളൂ
ഇക്കരെ നിന്നാലക്കരപ്പച്ച
അക്കരെനിന്നാലിക്കരെപ്പച്ച
അണ്ണാറക്കണ്ണാ തൊണ്ണൂറുമുക്കാ
ചക്കരമാവേലപ്പടി നീറാണേ..
ലാലാലാലാലാലാ ...

ചെപ്പടിക്കാരനല്ല.. അല്ലല്ല..
ഇന്ദ്രജാലങ്ങളില്ല.. ഇല്ലില്ല..
കണ്‍കെട്ടുവേലയല്ല.. ഒടിയല്ല...
പൊട്ടിവീണെങ്ങുനിന്നോ.. മുത്തച്ഛന്‍
കുട്ടികള്‍ക്കുറ്റവനായ് ഇനി നാം
ഒറ്റക്കെട്ടായ് നിന്നാല്‍ ഗുണം വേറെ

അങ്ങാടീ തോറ്റാലും അമ്മേടേ മേല്‍
വങ്കത്തം കാട്ടുന്നോരല്ലേ നമ്മള്‍
ആണത്തം വില്‍ക്കുന്ന പെണ്ണാണന്മാര്‍
ആണേലും വീണാലും കാലുമേലെ
എന്നാലും നമ്മളിന്നുമൊന്നാണേ
പുതുപുത്തന്‍ പത്തായത്തില്‍
പുന്നെല്ലാണേലില്ലം പൂപ്പോലിയോ
ഓണം വിഷുവൊക്കെ വേണം
ഇനിയെല്ലാം നാണം
നമുക്കുള്ളതാണേ പൂക്കാലം
ഇത്തിരിനേരം ഒത്തിരിക്കാര്യം
ഒത്തൊരുമിച്ചാല്‍ ഒക്കെ നിസ്സാരം
തക്കിടിമുണ്ടി താമരച്ചെണ്ടി
താളം പിടിക്കാന്‍ താമസമെന്താണ്
ലാലാലാലാലാലാ ...

(ചെപ്പടിക്കാരനല്ല.. അല്ലല്ല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheppadikkaranalla allalla