ഈ കളിയൊരു കളിയല്ലല്ലോ...
കണ്ണാരം പൊത്തിപാടാം
അപ്പുപ്പനൊരാന കളിക്കാം
പുന്നാര കൊച്ചു കേശു വാ വാ വാ
ഈ കളിയൊരു കളിയല്ലല്ലോ
ഈ ചിരിയൊരു ചിരിയല്ലല്ലോ
കാൽത്തളയിൽ താളം പോരല്ലോ
അച്ഛന്റൊരു ചിങ്കിരിമുത്തായ് ആടാൻ വാ
അമ്മയ്ക്കൊരു പുഞ്ചിരിമത്താപ്പായ് വായോ
കണ്ണാടിക്കവിളിൽ മറുകും
പവിഴച്ചുണ്ടിൽ കുസൃതിക്കൊഞ്ചലുമായ്
ഈ കളിയൊരു കളിയല്ലല്ലോ
ഈ ചിരിയൊരു ചിരിയല്ലല്ലോ
കാൽത്തളയിൽ താളം പോരല്ലോ
അപ്പൂപ്പനൊരുങ്ങുമ്പോൾ കുട്ടനൊളിച്ചേ
അമ്മൂമ്മ വരും നേരം ഓടി മറഞ്ഞേ
ആ കയ്യിലൊളിപ്പിച്ചല്ലോ ഈ കയ്യിലൊളിപ്പിച്ചല്ലോ
അമ്മാനപൂപ്പന്ത്
ഞെട്ടില്ല വട്ടകയിൽ അമ്മാനച്ചേലുണ്ടോ
അപ്പുപ്പാ ചൊല്ലുമോ കണ്ടു പിടിക്കാമോ
ഈ കളിയൊരു കളിയല്ലല്ലോ
ഈ ചിരിയൊരു ചിരിയല്ലല്ലോ
കാൽത്തളയിൽ താളം പോരല്ലോ
പൊന്നാനത്തുമ്പിക്ക് പട്ടം കെട്ടി
കുടവട്ടപ്പാടത്ത് കോലം തുള്ളി
മുല്ലപ്പൂം പല്ലു കുരുത്തു
ചെത്തിപ്പൂം കവിളു തുടുത്തു
കുന്നിമണിച്ചെപ്പു തുറന്നേ വായോ
ചെപ്പൊന്നു തുറന്നേരം മുത്തെല്ലാമെങ്ങു പോയ്
അപ്പൂപ്പാ ചൊല്ലുമോ കണ്ടുപിടിക്കാമോ
ഈ കളിയൊരു കളിയല്ലല്ലോ
ഈ ചിരിയൊരു ചിരിയല്ലല്ലോ
കാൽത്തളയിൽ താളം പോരല്ലോ
അച്ഛന്റൊരു ചിങ്കിരിമുത്തായ് ആടാൻ വാ
അമ്മയ്ക്കൊരു പുഞ്ചിരിമത്താപ്പായ് വായോ
കണ്ണാടിക്കവിളിൽ മറുകും
പവിഴച്ചുണ്ടിൽ കുസൃതിക്കൊഞ്ചലുമായ്
ഈ കളിയൊരു കളിയല്ലല്ലോ
ഈ ചിരിയൊരു ചിരിയല്ലല്ലോ
കാൽത്തളയിൽ താളം പോരല്ലോ