നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി...
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടീടാം
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടീടാം
ശീലാവതിക്കാറ്റിൽ ശ്രീരാഗമായ് പാടാം
നീ വാഴുവാൻ ആയുരാരോഗ്യമായ്
പൊന്നുകൊണ്ടൊരാൾ രൂപം നേരുന്നു ഞാൻ
ഉള്ളുരുകി വീഴുന്നു സ്നേഹം
എന്നുമീ തറവാടു സ്വർഗ്ഗം പോലെ ആയെങ്കിൽ
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടീടാം
എൻ മനസ്സിൻ ഉൾക്കളങ്ങൾ കണ്ടിരുന്നെങ്കിൽ
അവൻ വന്നിരുന്നെങ്കിൽ
വീണ്ടുമാ പാദങ്ങളിൽ വീഴും ഞാൻ
വാടി വീഴും ഞാൻ
എൻ മനസ്സിൻ ഉൾക്കളങ്ങൾ കണ്ടിരുന്നെങ്കിൽ
അവൻ വന്നിരുന്നെങ്കിൽ
വീണ്ടുമാ പാദങ്ങളിൽ വീഴും ഞാൻ
വാടി വീഴും ഞാൻ
ബന്ധങ്ങൾ തങ്ങളിലും ദൈവങ്ങൾ തങ്ങളിലും
ഇനി എന്തിനീ തറവാടിന്നങ്കണവേദിയിൽ പോരാട്ടം
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടീടാം
അച്ഛനമ്മമാരിണങ്ങി ഒന്നു ചേർന്നെങ്കിൽ
അവർ ഒന്നു ചേർന്നെങ്കിൽ
പൂമുഖത്തു പൂ വിരിക്കും പൂക്കാലം
കണിപ്പൂക്കാലം
അച്ഛനമ്മമാരിണങ്ങി ഒന്നു ചേർന്നെങ്കിൽ
അവർ ഒന്നു ചേർന്നെങ്കിൽ
പൂമുഖത്തു പൂ വിരിക്കും പൂക്കാലം
കണിപ്പൂക്കാലം
നിറമാല കണ്ടു തൊഴാൻ അവരിന്നു പോരുമെങ്കിൽ
വരവേല്പിന്നാതിര രാവിനുത്സവതാളമൊരുക്കും ഞാൻ
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടീടാം
പൊന്നുകൊണ്ടൊരാൾ രൂപം നേരുന്നു ഞാൻ
ഉള്ളുരുകി വീഴുന്നു സ്നേഹം
എന്നുമീ തറവാടു സ്വർഗ്ഗം പോലെ ആയെങ്കിൽ
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടീടാം