പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ...

പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ
മാനത്തെ മാൻകിടാവേ
പ്രിയസഖി നിയാരോ
സഫലം ദേവി നിൻ ജന്മം സ്നേഹമയം
അല്ലിമലർക്കാവിൽ കൂത്തു കാണാൻ
വന്നോരമ്പലപ്പൈങ്കിളിയേ
പ്രിയസഖി നിയാരോ
സഫലം ദേവി നിൻ ജന്മം സ്നേഹമയം

താമരമാലയുമായി നീ മെല്ലെ ചേർന്നു നിന്നില്ലേ
ചുംബനത്തേൻ നുകർന്നില്ലേ നാം
സാന്ത്വനമായ്  നിറഞ്ഞില്ലേ
കുളിർ വീണരാവുകളിൽ പനിനീരു പെയ്യുമ്പോൾ
ഏതോ കനവിൽ നാം ചേർന്നലിഞ്ഞില്ലേ

പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ
മാനത്തെ മാൻകിടാവേ
പ്രിയസഖി നിയാരോ
സഫലം ദേവി നിൻ ജന്മം സ്നേഹമയം

ജീവിതനദിയൊഴുകുമ്പോൾ പൊന്നലയിളകുമ്പോൾ
പ്രണയനിലാമഴയിൽ മുങ്ങി ഒഴുകി മധുവിധു കാലം
പുതുനാമ്പുണരുന്നു ഒരു കുഞ്ഞുണരുന്നു
കരളിൽ ആശാലത പൂത്തുലയുന്നു
പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ
മാനത്തെ മാൻകിടാവേ
പ്രിയസഖി നിയാരോ പ്രിയസഖി നിയാരോ
സഫലം ദേവി നിൻ ജന്മം സ്നേഹമയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchamichandrika potti valarthiya...

Additional Info

Year: 
1993

അനുബന്ധവർത്തമാനം