ആ രാവിൽ അങ്ങുന്നു വരുമെന്നറിഞ്ഞു ഞാൻ

ആ രാവിൽ അങ്ങുന്നു വരുമെന്നറിഞ്ഞു ഞാൻ
ഗോരോചനം കൊണ്ടു പൊട്ടുകുത്തി
മൈലാഞ്ചിച്ചാറിട്ടു ചുമപ്പിച്ച കാലിൽ
മാണിക്യനൂപുരം ചേർത്തു കെട്ടി
ആ രാവിൽ അങ്ങുന്നു വരുമെന്നറിഞ്ഞു ഞാൻ
ഗോരോചനം കൊണ്ടു പൊട്ടുകുത്തി

വാർമുടി നന്നായ് ചീകി അതിലൊരു
വനകേതകീ മലർ ചൂടി
വാർമുടി നന്നായ് ചീകി അതിലൊരു
വനകേതകീ മലർ ചൂടി
അറിയാതെ ശൃംഗാര പദത്തിൻ പല്ലവി
അധരപുടത്താൽ പാടി
അധരപുടത്താൽ പാടി
ആ രാവിൽ ആ.. ആ  

കാണുമ്പോൾ നാണിച്ചൊളിച്ചു
ഒളിച്ചു ഞാനെന്റെ  മണിയറക്കോണിൽ
കാണുമ്പോൾ നാണിച്ചൊളിച്ചു
ഒളിച്ചു ഞാനെന്റെ  മണിയറക്കോണിൽ
കാശ്മീരസിന്ദൂര ധൂളികൾ വിതറിയെൻ
കവിളിൽ മുല്ലപ്പൂബാണൻ കവിളിൽ മുല്ലപ്പൂബാണൻ
ആ രാവിൽ അങ്ങുന്നു വരുമെന്നറിഞ്ഞു ഞാൻ
ഗോരോചനം കൊണ്ടു പൊട്ടുകുത്തി
മൈലാഞ്ചിച്ചാറിട്ടു ചുമപ്പിച്ച കാലിൽ
മാണിക്യനൂപുരം ചേർത്തു കെട്ടി
ആ രാവിൽ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa raavil anghunnu varumennarinju njaan

Additional Info

Year: 
1982

അനുബന്ധവർത്തമാനം