വർണ്ണചിത്രങ്ങൾ വിണ്ണിന്റെ ചുമരിൽ

ഓ.. ഓ.. ഓ...
വർണ്ണചിത്രങ്ങൾ വിണ്ണിന്റെ ചുമരിൽ
വരയ്ക്കുന്നു മായ്ക്കുന്നു കാലം
വാർമഴവില്ലാം തൂലികയാൽ
വരയ്ക്കുന്നു മായ്ക്കുന്നു കാലം കാലം...
വർണ്ണചിത്രങ്ങൾ വിണ്ണിന്റെ ചുമരിൽ
വരയ്ക്കുന്നു മായ്ക്കുന്നു കാലം

മാമരച്ചില്ലയെ മണിവീണയാക്കി
പാടുന്നു പാടുന്നു പവനൻ
പാടുന്നു പവനൻ
മാമരച്ചില്ലയെ മണിവീണയാക്കി
പാടുന്നു പാടുന്നു പവനൻ
പാടുന്നു പവനൻ
താമരപ്പുക്കൾ ചെവിയോർക്കുന്നു
താളമടിക്കുന്നു താളമടിക്കുന്നു തരംഗം
ഓ.. ഓ.. ഓ..
വർണ്ണചിത്രങ്ങൾ വിണ്ണിന്റെ ചുമരിൽ
വരയ്ക്കുന്നു മായ്ക്കുന്നു കാലം

ആ.. ആ...
ദേഹപഞ്ജരത്തിലെ കിളിയിതു കാൺകെ
മൂളുന്നു മൂളുന്നു ഗാനം മൂളുന്നു ഗാനം
ദേഹപഞ്ജരത്തിലെ കിളിയിതു കാൺകെ
മൂളുന്നു മൂളുന്നു ഗാനം മൂളുന്നു ഗാനം
മോഹന്ധകാരത്തിൻ ശശിലേഖ തെളിയുന്നു
മോഹങ്ങൾ പൂക്കുന്നു മോഹങ്ങൾ പൂക്കുന്നു നിറയെ
ഓ.. ഓ..ഓ..
വർണ്ണചിത്രങ്ങൾ വിണ്ണിന്റെ ചുമരിൽ
വരയ്ക്കുന്നു മായ്ക്കുന്നു കാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varnnachithrangal vinninte chumaril

Additional Info

Year: 
1982

അനുബന്ധവർത്തമാനം