പൊന്നു പെണ്ണാണ്

മൈലാഞ്ചി മൊഞ്ചുള്ള പെണ്ണ് 
മഴവില്ലിൻ അഴകുള്ള പെണ്ണ് 
ഇവൾ ..നമ്മുടെ പുന്നാര പൊന്ന്

പൊന്നു പെണ്ണാണ് തനി തങ്ക നിലവാണ്  2 
ചുണ്ടിൽ തേനാണ് നല്ല ചെമ്പകപ്പൂവാണ് 
മാണിക്യ കൊട്ടാരം വാഴുന്ന സുല്ത്താന്റെ സീനത്ത് നീയാണ് 
മാനത്തെ അമ്പിളി ചേലുള്ള പെണ്ണിന് പത്തര മാറ്റാണ്  
തട്ടത്തിനുള്ളിലൊളിക്കുന്ന തുമ്പിക്ക് കുട്ടികുറുമ്പാണ്  ഹോയ് 
പൊന്നു പെണ്ണാണ് തനി.......

കാഞ്ചനത്താരകൾ സൽക്കാരം കൂടുവാൻ എത്തുന്ന രാവാണ് 
കൂട്ടിന്നു നാളോരാൾ ചാരത്തു ചേരുമ്പോൾ എന്നും പെരുന്നാള് 
കൊഞ്ചുന്ന നിന്നോട് പുഞ്ചിരി ചുണ്ടത്ത് പഞ്ചാര പാലാണ്‌ 
കാണാത്ത ദൂരത്തു പോയാലും നീയന്ന് കുഞ്ഞോമ്മൽ പൂവാണ് 
നാണിച്ചു നിക്കും മഞ്ഞണി മുത്തേ വന്നല്ലോ നിക്കാഹ് 
നീയൊന്നു പാടു പാടത്തെ പെണ്ണെ വേണ്ടിന്ന് ബേജാറ്  വേഗത്തിലാടാട് 
പൊന്നു പെണ്ണാണ് തനി.......

അത്തറ്    തന്നത്‌ തത്തമ്മ കൂട്ടിലെ കുഞ്ഞിളം കാറ്റാണ് 
മുത്തേ മുഹബത്തിൻ  വാതിൽ തുറന്നത് തങ്കക്കിനാവാണ്‌ 
ഒത്തിരി പൂത്തിരി കത്തുന്ന കണ്ണില്  കല്യാണ കോളാണ്‌ 
ഒപ്പന താള ത്തിൽ തുള്ളുന്ന ഖല്ബില് മാരന്റെ മെയ്യാണ് 
വായാടിപെണ്ണെ നിന്നെയൊരുക്കാൻ തോഴിമാരെഴുണ്ട് 
നാളെ വെളുത്താൽ കൂടെയിരിക്കാൻ സുന്ദരനിങ്ങുണ്ട് 
നീ മാരന്റെ പൂമോള്  ..... 
പൊന്നു പെണ്ണാണ് തനി.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponnu pennanu

Additional Info

Year: 
2007

അനുബന്ധവർത്തമാനം