പച്ചിലത്തോണി

പച്ചിലത്തോണി തുഴഞ്ഞ്......
അക്കരക്കോവിലിലെന്നും.......(2)
പാലും പഴവുമായി പാലപ്പൂന്തേനുമായി
അക്കരെയെത്താമോ കാട്ടുറുമ്പേ..........
ലാ ല ല ലാ .......(പച്ചിലത്തോണി.....കാട്ടുറുമ്പേ)

നാളേപ്പോയാൽ പൂരമല്ലേ........
നാദസ്വരമേളമില്ലേ....................(2)
വരുമോ തളിർ നുള്ളി കുളിരെഴുമീ
മധുരവുമായ് നീ കുഞ്ഞുറുമ്പേ ....
പോരു നീ കുഞ്ഞുറുമ്പേ............
കളവല്ല കളിയല്ലേ പോരൂ നീ
ലാ ല ല ല ലാ........(പച്ചിലത്തോണി....കാട്ടുറുമ്പേ)

നാടുനീളെ പന്തലിട്ട്.........
നാട്ടുകാരെ വിളിച്ചിട്ട് .........(2)
പുലരും മുഹൂർത്തത്തിൽ കറുമ്പിപെണ്ണുറുമ്പിനെ
പൊൻതാലികെട്ട്
കരയിൽ തപ്പുകൊട്ട് ...........
കരയാതെ വിരുന്നുണ്ണാൻ വരുമല്ലോ.....
ലാ ല ല ലാ........(പച്ചില......കാട്ടുറുമ്പോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pachilathoni

Additional Info

Year: 
1989