അദ്വൈതാമൃത മന്ത്രം
അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി
അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി
ആദിമന്ത്ര ധ്വനികളുണർത്തി ആലുവാപ്പുഴയൊഴുകി
അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി
സ്വർഗ്ഗഗംഗാ നദീ തീരത്ത് ദേവകൾ
നട്ടുവളർത്തിയ വൃക്ഷത്തണലിൽ (2)
പാടിയ ഋഗ്വേദ ഗായികേ....നീ-
പാടുമോ വീണ്ടും ദേവഗീതം
സത്യസനാതന ധർമ്മങ്ങൾ ഭൂമിയിൽ
കേട്ടു കരിന്തിരി കത്തും സന്ധ്യയിൽ(2)
താപസശക്തി സ്വരൂപിണി....നീ-
ഏകുമോ മൃതസഞ്ജീവനി......(പല്ലവി)
അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
adwaithamrutha manthram
Additional Info
Year:
1989
ഗാനശാഖ: