മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ

മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ
കഥ കോറുന്നുവോ ഏതോ കൈ എന്നും
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ

വിധിയാകുന്നൊരസുരന്റെ ഒളിയമ്പുകൊള്ളും
നിധിയായ നരജന്മമേ
വിധിയാകുന്നൊരസുരന്റെ ഒളിയമ്പുകൊള്ളും
നിധിയായ നരജന്മമേ
നൊമ്പരം നെഞ്ചിൽ നിറയുമ്പോഴോ
തളരുന്നുവോ സ്വയംഇരുളിൽ
മുള്ളുള്ളൊരീ വീഥിയിൽ നീറുന്നൊരീ യാത്രയിൽ
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ
കഥ കോറുന്നുവോ ഏതോ കൈ എന്നും
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ

ഇണയാകുന്ന കിളിയൊന്നു മുറിവേറ്റ നാളിൽ
പിടയുന്ന കവിജന്മമേ

സാന്ത്വനം ചൊല്ലി വരുകില്ലയോ തഴുകില്ലയോ
ഇളംമൊഴിയിൽ പൊള്ളുന്നോരീ ജീവനിൽ
ആശ്വാസം നീയല്ലയോ
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ
കഥ കോറുന്നുവോ ഏതോ കൈ എന്നും
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manssin Kadalasil thamassin nakhaSeelil

Additional Info

Year: 
2009