കണ്ണീരുമായി കരിഞ്ഞു വീഴുന്നുവോ

Year: 
2005
Film/album: 
Kanneerumaayi Karinju veezhunnuvo
0
No votes yet

കണ്ണീരുമായി കരിഞ്ഞു വീഴുന്നുവോ
കുരുന്നിളം പൂഞ്ചില്ലയില്‍
ഒരു കുഞ്ഞുമോഹം
സ്നേഹാര്‍ദ്രമായീ വിതുമ്പി നില്ക്കുന്നുവോ
തരളമായി പൊന്നോര്‍മ്മതന്‍
തളിര്‍ത്തേന്‍ വസന്തം

കണ്ണീരുമായി ...

ഓരോ വിഷാദങ്ങളുള്ളില്‍
ആരും കാണാതെ വിങ്ങുന്ന നേരം
എകാന്ത മൌനങ്ങള്‍ നെഞ്ചില്‍ മൂളിപ്പാടാതെ പാടുന്ന പാട്ടില്‍
ആരൊ തലൊടുന്നൊരീണം
ഈ അഭിശാപമാളുന്ന ജന്മം
ആരൊ തലൊടുന്നൊരീണം
ഈ അഭിശാപമാളുന്ന ജന്മം
ഒഹൊ..അഹഹാ...അഹാആ...ആഅ..
             
കണ്ണീരുമായി കരിഞ്ഞു വീഴുന്നുവോ
കുരുന്നിളം പൂഞ്ചില്ലയില്‍
ഒരു കുഞ്ഞുമോഹം
കണ്ണീരുമായി

ദൂരെ നിലാവിന്റെ കവിളില്‍
മിന്നിത്തെളിയുന്ന മിഴിനീരു പോലെ
മിന്നാതെ മിന്നുന്നു നോവായി
താനെ തെന്നുന്ന പൂത്താരകങ്ങള്‍
ഏതേതു തീരങ്ങളാണോ
ഈ അഴലിന്റെ ജലയാത്ര തീരാന്‍
ഏതേതു തീരങ്ങളാണോ
ഈ അഴലിന്റെ ജലയാത്ര തീരാന്‍
ഓഹൊ..ഒഹൊഹോ..ആഹാഅ....

കണ്ണീരുമായി കരിഞ്ഞു വീഴുന്നുവോ
കുരുന്നിളം പൂഞ്ചില്ലയില്‍  
ഒരു കുഞ്ഞുമോഹം
കണ്ണീരുമായി