നിന്നിൽ നിഴലായ് (M)

നിന്നില്‍ നിഴലായ്‌ താരാട്ടു മൂളും
അമ്മതന്‍ മൃദുലാളനം
അഴകിന്‍ ഇതളായ്‌ നിന്‍
നെഞ്ചിലുണരും
തരളമാം ഒരു സ്പന്ദനം
പോയ ബാല്യവും പൊൻകിനാക്കളും
എന്‍ കണ്‍മണി നിറം തരും
അനുനിമിഷം
തേനൂറും മധുരസ്മൃതിയിലലിയൂ
നീ.........
                                              (നിന്നില്‍)

നിറഞ്ഞൊരാ പുല്‍തൊടിയില്‍
വിരിഞ്ഞു നിന്‍ കൊഞ്ചലുകള്‍
കണ്ണാരം പൊത്തിപ്പൊത്തി
കാശിതുമ്പപൂവും നുള്ളി
കൊഴിഞ്ഞു പോയ ദിനവും
കളിയും ചിരിയും
നിന്‍ കുസൃതികളും
നിനവിലുണരുകയായ്‌
                                             (നിന്നില്‍)

ഇണങ്ങിയും പിണങ്ങിയും
പറഞ്ഞു നീ പരിഭവങ്ങള്‍
കണ്ണെത്താ ദൂരത്തെന്നെ
കാത്തിരിക്കും നിന്‍ മനം
കനവിലെഴുതും പുണ്യം
എന്‍ സാന്ത്വനവും
എന്‍ സ്വരലയവും
എന്‍ പ്രാര്‍ത്ഥനയും നീ

നിന്നില്‍ നിഴലായ്‌ താരാട്ടു മൂളും
അമ്മതന്‍ മൃദുലാളനം
പോയ ബാല്യവും പൊൻകിനാക്കളും
എന്‍ കണ്‍മണി നിറം തരും
അനുനിമിഷം
തേനൂറും മധുരസ്മൃതിയിലലിയൂ
നീ
                                           (നിന്നില്‍)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
നിന്നിൽ nizhalaay

Additional Info

Year: 
2005

അനുബന്ധവർത്തമാനം