അഭിനയജീവിത വേദിയിലാടുവാൻ
അഭിനയജീവിതവേദിയിലാടുവാൻ
അണിയുന്നു വേഷങ്ങൾ തലമുറകൾ
കഥയെന്തെന്നറിയാതെ കളിക്കുന്നു കോലങ്ങൾ
മനുഷ്യരൂപങ്ങൾ
അഭിനയജീവിതവേദിയിലാടുവാൻ
അണിയുന്നു വേഷങ്ങൾ തലമുറകൾ
കഥയെന്തെന്നറിയാതെ കളിക്കുന്നു കോലങ്ങൾ
മനുഷ്യരൂപങ്ങൾ
ആദിയിലാദവും ഹവ്വയുമരങ്ങേറി
ഏദൻ തോട്ടത്തിലീ നാടകം
ആദിയിലാദവും ഹവ്വയുമരങ്ങേറി
ഏദൻ തോട്ടത്തിലീ നാടകം
അന്നു തുടങ്ങിയ രംഗങ്ങളിന്നും
യവനിക വീഴാതെ തുടരുന്നല്ലോ
അഭിനയജീവിതവേദിയിലാടുവാൻ
അണിയുന്നു വേഷങ്ങൾ തലമുറകൾ
കഥയെന്തെന്നറിയാതെ കളിക്കുന്നു കോലങ്ങൾ
മനുഷ്യരൂപങ്ങൾ
ഭൂമിയിലായിരം ആശകൾ മുടിയേറ്റും
പാവം മനുഷ്യാ നീയറിയുന്നോ
ഭൂമിയിലായിരം ആശകൾ മുടിയേറ്റും
പാവം മനുഷ്യാ നീയറിയുന്നോ
മണ്ണിൽ തുടങ്ങിയ ജീവിതമൊരുനാൾ
മണ്ണടിഞ്ഞീടുന്ന നിത്യസത്യം
അഭിനയജീവിതവേദിയിലാടുവാൻ
അണിയുന്നു വേഷങ്ങൾ തലമുറകൾ
കഥയെന്തെന്നറിയാതെ കളിക്കുന്നു കോലങ്ങൾ
മനുഷ്യരൂപങ്ങൾ