സ്വരങ്ങളേ സപ്തസ്വരങ്ങളേ ശ്രുതിയിൽ
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയിൽ വിരിയും പുളകങ്ങളേ നാദപുളകങ്ങളേ
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയിൽ വിരിയും പുളകങ്ങളേ നാദപുളകങ്ങളേ
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയിൽ വിരിയും പുളകങ്ങളേ നാദപുളകങ്ങളേ
നിങ്ങളീ സായാഹ്ന സല്ലാപമണ്ഡപം
സംഗീതസാന്ദ്രമാക്കൂ
ആ...
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയിൽ വിരിയും പുളകങ്ങളേ നാദപുളകങ്ങളേ
സ്വാതിതിരുനാളും ദീക്ഷിതരും
ശ്രീത്യാഗരാജനും ശാസ്ത്രികളും
സ്വാതിതിരുനാളും ദീക്ഷിതരും
ശ്രീത്യാഗരാജനും ശാസ്ത്രികളും
ആയിരമാത്മീയ സങ്കീർത്തനങ്ങൾ പാടി
സ്തുതിച്ചിരുന്നൂ നിങ്ങൾ രസിച്ചിരുന്നൂ
ഏതു ശിലാഹൃദയങ്ങളെയും നിങ്ങൾ
സൗഗന്ധികങ്ങളാക്കും എന്നുമെന്നും
സൗഗന്ധികങ്ങളാക്കും
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയിൽ വിരിയും പുളകങ്ങളേ നാദപുളകങ്ങളേ
കവിവിരൽത്തുമ്പിലും വീണയിലും
പൈങ്കിളിച്ചുണ്ടിലും വേണുവിലും
കവിവിരൽത്തുമ്പിലും വീണയിലും
പൈങ്കിളിച്ചുണ്ടിലും വേണുവിലും
നാദപ്രപഞ്ചത്തിൻ രോമാഞ്ചമായ് നിങ്ങൾ
തുടിച്ചു നിൽപ്പൂ നിന്നു തുളുമ്പിനിൽപ്പൂ
ഏതു ജനാരണ്യതീരങ്ങളും നിങ്ങൾ
ഗന്ധർവലോകമാക്കും
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയിൽ വിരിയും പുളകങ്ങളേ നാദപുളകങ്ങളേ
നിങ്ങളീ സായാഹ്ന സല്ലാപമണ്ഡപം
സംഗീതസാന്ദ്രമാക്കൂ
ആ...
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയിൽ വിരിയും പുളകങ്ങളേ നാദപുളകങ്ങളേ