കണ്ണീരുപോൽ ഉരുകീ

കണ്ണീരുപോൽ ഉരുകീ നീയും  
കണ്ടെത്തിയോ.. കനിവിൻ തീരം..
എവിടേയാണ് ഹരിതഭൂമി  
നൊന്തു പിടഞ്ഞു ഞാനും..
അകലെയേതു താരകങ്ങൾ തുണയായ് വന്നെത്തുന്നു
കരയുന്നുവോ കരളെന്തിനോ..
അറിയുന്നു ഞാൻ നീ തന്ന ലോകം..

ഏതു നിൻ കുറ്റം ചൊല്ലാൻ
നിൻ സ്വന്ത ദേശം പിരിയുന്നു (2 )
മാഞ്ഞുവെന്നോ മഴകളെല്ലാം..
പോയോ നീ.. നീർമേഘമേ..
കാറ്റുപോലെയീ ഏങ്ങൽ എങ്ങു തീരുമോ ഇനി
കരയുന്നുവോ..കരളെന്തിനോ..
അറിയുന്നു ഞാൻ.. നീ തന്ന ലോകം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannerupol uruki