കെട്ടിലമ്മ
ചെത്തിച്ചോപ്പിൻ അഴകേ നീ പെണ്മണിയേ
നെഞ്ചിൽ കൂടോരുക്കാം
എന്നും എന്റേതായിടാം..
ചങ്കിൽ ചേങ്ങില കൊട്ടും
നീ പെൺകൊടിയേ
മണ്ണിൽ വിണ്ണൊരുക്കാം
എന്നും എന്റേതായിടാം..
എന്നെന്നും എന്റേതല്ലേ നീ
കനലാടാൻ റെഡിയാണോ
കനവാകാൻ പോരാമോ
എന്നുയിരിൻ കാവാലാകുമോ
കെട്ടിലമ്മ കെട്ടിലമ്മ
നീയാണെൻ കോട്ടയിലമ്മ
കെട്ടിലമ്മ കെട്ടിലമ്മ
പണ്ടേ മനസ് തൊട്ടാലമ്മ
ഇടിമിന്നൽ കണ്ണുടക്കും
പ്രേമലോകം വാഴും കണ്ണമ്മാ
എവിടെപോയാലെന്തേ നീയെൻ തേരാളി
നേരിൻ പോരാണെ ..ഓഹോ ..
അരികെ വന്നാൽ തന്നീടാം പൊന്നിൻ പൂത്താലി
എന്നും ദീവാലി ...
പുഞ്ചിരിയിൽ പുതുതേന്മൊഴിയിൽ
കനവിൻ കടൽ കണ്ടു ഞാൻ
എൻ മനസ്സിൻ പനിനീർ ചെടിയിൽ
മോഹത്തിൻ മലർ തന്നു നീ
കനലാടാൻ റെഡിയാണോ
കനവാകാൻ പോരാമോ
എന്നുയിരിൻ കാവാലാകുമോ
കെട്ടിലമ്മ കെട്ടിലമ്മ
നീയാണെൻ കോട്ടയിലമ്മ
കെട്ടിലമ്മ കെട്ടിലമ്മ
പണ്ടേ മനസ് തൊട്ടാലമ്മ
ഇടിമിന്നൽ കണ്ണുടക്കും
പ്രേമലോകം വാഴും കണ്ണമ്മാ
(ചെത്തിച്ചോപ്പിൻ അഴകേ)