നാമെല്ലാം നാമെല്ലാം

ഏതു വിചാരമിതിൽ ജന്മം കൊണ്ടു ഭുവനം
ഏതാധാരത്തിൽ വാഴുന്നു വസുധം
ഏത് വികാരം നീ നിർണയിച്ചു കാലഗതി
ഏതാധീനത്തിൻ ബന്തിയിവിടെ മനസ്സ്
അഖിലം ആദി പ്രണവം മടിയിൽ
അമ്പേ.. അടിമുടി സങ്കട നടുവിൽ
നാമെല്ലാം.. നാമെല്ലാം..
നാമെല്ലാം ഒന്നേ.. നാമെല്ലാം ഒന്നേ

കിളിയേതിതു വിതറിയ വിത്തുകളീ ഹരിതക്കടലായ്
ഈ മുകിലിനി മണിമണി മഴകളായ്
പോകയോ ..
ഏതിന്നലയലയായ് തുടരുമിനിയെന്നും പോരാട്ടം
കനവേകിടുമേതോ നാളെകൾ
ചൊല്ലാമോ കാലമേ...

കണ്ടതതുപടി എന്നാൽ തോന്നാം
വെറുതെയീ വിസ്മയ ലോകം
മാനം നിൻ മിഴി മാത്രം കണ്ടേ ..
പണ്ടേ പരിഷിത പുസ്തകം

അഖിലം ആദി പ്രണവം മടിയിൽ
അമ്പേ.. അടിമുടി സങ്കട നടുവിൽ
നാമെല്ലാം.. നാമെല്ലാം..
നാമെല്ലാം ഒന്നേ.. നാമെല്ലാം ഒന്നേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Namellam namellam