മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന ഖണ്ഡകാവ്യത്തിലെ "ഭൂമി" എന്ന ഖണ്ഡത്തിലെ ചില വരികളാാണ് "യാനം മഹായാനം" എന്ന ചിത്രത്തിൽ ഉപയോഗിച്ചത്.
പ്രതികാര മഹാമാരി
പ്രതികാരമഹാമാരി
വഹിക്കും ക്ഷീണരോഗികൾ
സുഖമെന്ന മഹാശക്തി
വിരചിക്കില്ല ലോകമേ
ആശിപ്പേനിബ്ഭൂമി നന്നാ-
ക്കീടുവാനെങ്കിലാദ്യമായ്
എന്നിലുള്ള കളങ്കത്തെ-
ക്കഴുകിക്കളയാവു ഞാൻ
നിരുപാധികമാം സ്‌നേഹം
ബലമായി വരും ക്രമാല്‍
ഇതാണഴകി,തേ സത്യം
ഇതുശീലിയ്ക്കല്‍ ധര്‍മവും
തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കി വാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍
ബോംബിനായ് ദുർവ്യയം ചെയ്യു-
മാണവോൽബണശക്തിയാൽ
അന്ധഗ്രാമക്കവലയിൽ
സ്നേഹദീപം കൊളുത്തുക
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prathikara mahamari
Additional Info
Year:
2016
ഗാനശാഖ: