തിങ്കൾക്കിടാവേ

തിങ്കൾക്കിടാവേ നിന്റെ നിലാവും തീരം മറക്കുന്നൂ...
മൂകനിശീഥം ശോകാർദ്ദ്ര ഗാനം മൂളി മയങ്ങുന്നൂ...

ജീവിതമേഘം സന്ധ്യാംബരത്തിൽ മായുന്ന മായികാമോഹം...

ആത്മാവിലിന്നും ആയിരം നാവായ് ആളിപ്പടരുന്നൂ ദാഹം...
ശ്രാവണ സന്ദേശങ്ങൾ ദുഖത്തിൻ താവഴി തേടും... വെറുതേ....

തിങ്കൾക്കിടാവേ നിന്റെ നിലാവും തീരം മറക്കുന്നൂ...
മൂകനിശീഥം ശോകാർദ്ദ്ര ഗാനം മൂളി മയങ്ങുന്നൂ...

കാലത്തിൻ കൈകൾ കണ്ണീർക്കയത്തിൽ കാഞ്ചന തേടുന്ന പോലെ...

മൂകാഭിലാഷം പ്രാണനിൽ താനേ വാടിക്കൊഴിയുന്ന പോലെ 
മാനവ സങ്കൽപ്പങ്ങൾ സത്യത്തിൻ മായകൾ തേടും... വെറുതേ...

തിങ്കൾക്കിടാവേ നിന്റെ നിലാവും തീരം മറക്കുന്നൂ...
മൂകനിശീഥം ശോകാർദ്ദ്ര ഗാനം മൂളി മയങ്ങുന്നൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalkkidave