മഴവിൽ ചിറകേറി (M)
മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ...
പതിനേഴിൻ നാണം തേൻ കണികകളായ്...
പകലന്തികൾ തോറും വീണലിയുകയായ്...
മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ...
പാൽക്കുടമേന്തിയ മോഹങ്ങൾ...
മധു പാർവ്വണ നിശയുടെ യാമങ്ങൾ...
മിഴി ചിമ്മും താരകം തിരി താഴാതങ്ങനെ...
കതിർ വീണാ തന്ത്രികൾ ശ്രുതി ചേരാതങ്ങനെ...
അങ്ങനെ... ആരാരും...
ചന്ദന മണിയറ വാതിലിൽ അണയുന്നൂ...
മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ...
പതിനേഴിൻ നാണം തേൻ കണികകളായ്...
പകലന്തികൾ തോറും വീണലിയുകയായ്...
മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ...
പാൽത്തിര ചാമരമിളകുമ്പോൾ...
ഒരു പാൽക്കടലമൃതിന് തിരയുമ്പോൾ...
മതിയാവാതെന്തിനോ മൌനത്തിൻ മുത്തുമായ്...
നിറമേഴും നെയ്തു ഞാൻ ഇലകാണാതങ്ങനെ...
അങ്ങനെ... ആത്മാവിൽ നീ...
കുങ്കുമ മലരിതൾ നിറപറ വയ്‌ക്കുന്നൂ...
മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ...
പതിനേഴിൻ നാണം തേൻ കണികകളായ്...
പകലന്തികൾ തോറും വീണലിയുകയായ്...
മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ...