മഞ്ചാടിക്കൊമ്പിലിന്നൊരു (F)
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ...
മാന്തോപ്പില്‍ പൂങ്കിളികളതേറ്റു പാടീ...
പൂഞ്ചോലക്കാറ്റില്‍... കൈത്താളം കേട്ടു...
പുന്നാരപ്പൈതല്‍ മാത്രം പാടിയീലാ....
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ...ഓ...
വെയിലു ചായും സന്ധ്യയില്‍ നിഴലു പോലെന്‍ മുന്നിലായ്...
മിഴി വിടർത്തുമൊരാമ്പലിന്‍ ചിരി അണിഞ്ഞവളാണു നീ...
കണ്ണാടിക്കവിളിലേ സിന്ദൂര പൂമ്പൊടി വെറുതേ...വെറുതേ...
തൊട്ടൂ തൊട്ടില്ലിന്നെന്നുള്ളില്‍ തേന്‍മഴയായ്...
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ...ഓ...
തെളിനിലാവിന്‍ ചോലയില്‍ കുളികഴിഞ്ഞു വരുന്നുവോ..
ഈറനാം മുടി അഴിഞ്ഞൊരീ ചൈത്രരാവിലെ അമ്പിളീ...
ആകാശത്താരകള്‍ ആശപ്പൂമൊട്ടുകള്‍ അകലേ...അകലേ...
കണ്ടൂ കണ്ടില്ലിന്നെന്‍ നെഞ്ചില്‍ പാല്‍ത്തിരയായ്...
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ...
മാന്തോപ്പില്‍ പൂങ്കിളികളതേറ്റു പാടീ...
പൂഞ്ചോലക്കാറ്റില്‍... കൈത്താളം കേട്ടു...
പുന്നാരപ്പൈതല്‍ മാത്രം പാടിയീലാ....
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ...
മാന്തോപ്പില്‍ പൂങ്കിളികളതേറ്റു പാടീ...