സാഹിറാ സാഹിറാ

ഓ..ഹോയ്.. ഓ..ഹോ... ഓ... 
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കരിവള കിലു കിലുക്കണതെന്തേ...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കൊഞ്ചെടി മുത്തേ... സാഹിറ...

സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...

മിഴിമുനയിതില്‍ എന്താണ് കവിളിണകളില്‍ എന്താണ്
നീയൊന്നു ചൊല്ല് സാഹിറാ...ആ...
ഇശലൊഴുകണതെന്താണ് ചിരിപടരണതെന്താണ്
ഇനിയൊന്നു ചൊല്ലൂ സാഹിറാ...ആ...
മനസ്സിലിരിപ്പിതിലെന്താണ് വിരുന്നിനു വരണവരാരാണ്
തുടിച്ചതെന്തേ നെഞ്ചം തുടിച്ചതെന്തേ....
പറയൂ...പറയൂ... സാഹിറാ....
ഓ..ഹോയ്.. ഓ..ഹോ... ഓ... 

സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...

പതിനേഴു കഴിഞ്ഞോളേ പതിനാലാം രാവോളേ...
മൊഞ്ചുള്ള മോളേ...സാഹിറാ... ആ... 
മലര്‍മൊട്ടു വിരിഞ്ഞോളേ... അസര്‍മുല്ല ചേലോളേ...
ആശക്കുരുന്നേ സാഹിറാ... ആ... 
ഹേയ്... പനങ്കിളി ഓതിയതെന്താണ് പധനിസ പാടിയതെന്താണ്
മാരനിങ്ങുവരുമോ... പൊന്നാരേ...
പറയൂ...പറയൂ...സാഹിറാ....
ഓ..ഹോയ്.. ഓ..ഹോ... ഓ... 

സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കരിവള കിലു കിലുക്കണതെന്തേ...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കൊഞ്ചെടി മുത്തേ... സാഹിറ...
ഓ... സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sahira Sahira

Additional Info

Year: 
2005

അനുബന്ധവർത്തമാനം