തന്നെ തന്നെ
തന്നെ തന്നെ തിരയുന്നോ പെണ്ണേ...
തന്നെ താനേ അറിയുന്നോ നിന്നേ..
നിന്നെ തന്നേ... അറിയുന്നീ നേരം...
മിന്നൽപൂവായ് വിടരുന്നോ താനേ...
ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ...
മായാ രാവിൻ നിഴലല്ലേ കണ്ണിൽ...
കാണാ നേരിൻ പുതു തീരം തേടി...
താനേ നീങ്ങും കളിയോടം നീയേ...
കണിമലരേ.. മുല്ലേ... നിന്നേ നീ തനിയേ...
വെയിലകലേ...മാഞ്ഞേ... നിന്നെ വേർപ്പിരിയേ...
ഇനിയകലെ... പോകേ... താനേ തേങ്ങരുതേ...
തളരരുതേ....
അലല അലല അലല അലല ലലേലാ അലല അലല അലല ലെലാ...
അലല അലല അലല അലല ലലേലാ അലല അലല അലല ലെലാ...
കാണാതേ കാവലായീ... നോവാറ്റും തെന്നലായീ...
നീ പോകും പാതയാകേ... ഞാനെന്നും കൂടെയില്ലേ...
ഒരു നല്ല പകലിന്റെ വരവു തേടുന്ന വാർത്തിങ്കളേ...
കണിമലരേ.. മുല്ലേ... നിന്നേ നീ തനിയേ...
വെയിലകലേ...മാഞ്ഞേ... നിന്നെ വേർപ്പിരിയേ...
ഇനിയകലെ... പോകേ... താനേ തേങ്ങരുതേ...
തളരരുതേ....
തന്നെ തന്നെ തിരയുന്നോ പെണ്ണേ...
തന്നെ താനേ അറിയുന്നോ നിന്നേ..
തേനോലും നാളു പോകേ... താനേ നീ ദൂരെ മായേ...
തേങ്ങുന്നൂ നെഞ്ചിലാരോ... ആരാരും കേട്ടിടാതേ...
ഇനിയുള്ള വഴികളിൽ തനിയെയാവുന്നു ഞാനിന്നിതാ...
കണിമലരേ.. മുല്ലേ... നിന്നേ നീ തനിയേ...
വെയിലകലേ...മാഞ്ഞേ... നിന്നെ വേർപ്പിരിയേ...
ഇനിയകലെ... പോകേ... താനേ തേങ്ങരുതേ...
തളരരുതേ....
ഓ.... ഓഹോ...