ഒരു പിടി സ്വപ്‌നങ്ങൾ

ഒരു പിടി സ്വപ്‌നങ്ങൾതൻ
അതിരുകളില്ലാ വാനിൽ മറുകര തേടുന്നാരോ
എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി
ഇരുളിൽ തിരയുന്നാരോ ..
ആരാണോ ..ഈ തീരാമോഹങ്ങൾ തൻ
തൂമിന്നൽ തേടുന്നാരോ..ആരോ
എന്താണോ ..അഴലില്ലാ നാളുകളെന്നാണോ ..ഓഹോ
(ഒരു പിടി സ്വപ്‌നങ്ങൾതൻ)

കഥകളിനി എന്താണോ..
മറുമൊഴികളേകാനായി പാതയിനിഏതാണോ
അകലമറിയാതോരോ ഇടവഴികൾ താണ്ടുമ്പോൾ
തീരമിനി എന്നാണോ...
പൊള്ളൂമീ വേനലിൽ പൂക്കുമെൻ സ്വപ്നവും
ദൂരെയായ് പാടുന്നതാരോ ..
തമ്മിലറിയാതെങ്ങോ ചേരുമീ യാത്രയിൽ  
അരികെ നാം തേടുന്നതെന്തോ ...
(ഒരു പിടി സ്വപ്‌നങ്ങൾതൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru pidi swapnangal