വരിനെല്ലിൻ പാടത്ത്

വരിനെല്ലിൻ പാടത്ത് കതിരിന്മേൽ വെയിൽ
മഞ്ഞ കമ്പളം നീർത്തുന്ന കാലം..
പുലരൊളി പച്ചയിൽ തൂമഞ്ഞിൻ തുള്ളികൾ
മിഴിചിമ്മി ഉണരുന്ന നേരം..
ഇടവഴിപ്പാതിയിൽ ഒരു വേള മെല്ലെ
നിന്നൊളി കണ്ണാൽ എന്നെ നീ നോക്കീ...
ഇടനെഞ്ചിൽ തഴുതിട്ട പ്രണയത്തിൻ മണിവാതിൽ
അറിയാതെ മെല്ലെ തുറന്നൂ .
അറിയാതെ മെല്ലെ തുറന്നൂ.. ..മെല്ലെ തുറന്നൂ

കരിമഷി പടർന്നൊരാ നീൾമിഴി ഇതളിൽ
കണ്ണീർ മണികൾ തുളുമ്പിയതെന്തിനോ (2)
ഈ മഷിത്തണ്ടും മയിൽ‌പ്പീലിത്തുണ്ടുമീ
ചെമ്പനീർ പൂക്കളും നിനക്കുള്ളതല്ലേ..
കറുകപ്പുൽ വിരിയിട്ട പാടവരമ്പിലൂടൊരു മഴ ചാറ്റലിൻ
അഴകായ് നീ അണയേ ..(2)
നിറമോലും സ്വപ്നത്തിൻ പുതുശീല കുടവട്ടം
ഓമലേ നിനക്കായ് നിവർത്തി ഞാനെന്നേ.. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varinellin padath