ഒരു പാദസരം തരു (F)
ഒരു പാദസരം തരു മൈനേ...
ഒരു പാദസരം തരു മൈനേ
തിരുവാതിര നോറ്റൊരു മൈനേ...
ഇളം തളിർ ചാന്താടീ ഇലഞ്ഞിമേൽ ചേക്കേറി
ഇലക്കൂട് കൂട്ടാൻ വരുന്നോ...
ഇളംനീർ നിലാവിൽ വരുന്നോ...
ഒരു പാദസരം തരു മൈനേ
തിരുവാതിര നോറ്റൊരു മൈനേ...
ഇളം തളിർ ചാന്താടീ ഇലഞ്ഞിമേൽ ചേക്കേറി
ഇലക്കൂട് കൂട്ടാൻ വരുന്നോ...
ഇളംനീർ നിലാവിൽ വരുന്നോ... ഹോയ്...
ഏ... പൂവണി കാർക്കുഴലിൽ പൂമണി തെല്ലഴകിൽ
പാവാട പ്രായം വന്നില്ലേ... ഓഹോ..
ദൂരെ നിന്നാരാരെ മാരനെ കൊണ്ടോരും
കല്യാണക്കാലം വന്നല്ലോ...
പവനാരെ കൊണ്ടു വരും പുഴ കസവിൽ സാരി തരും
കനവു കാണാൻ കവിത പാടാൻ അരികെ ഞാനുണ്ടേ....
ഒരു പാദസരം തരു മൈനേ...
ഒരു പാദസരം തരു മൈനേ
തിരുവാതിര നോറ്റൊരു മൈനേ...
ഇളം തളിർ ചാന്താടീ ഇലഞ്ഞിമേൽ ചേക്കേറി
ഇലക്കൂട് കൂട്ടാൻ വരുന്നോ...
ഇളംനീർ നിലാവിൽ വരുന്നോ...
മഞ്ഞളും മല്ലികയും താമര തൂവെയിലും
ആമാട പണ്ടം തന്നൂല്ലോ... ഓഹോ...
ആലിലപ്പൂപ്പന്തൽ ആലോലം നീരാട്ട്
താലത്തിൽ തങ്കപ്പൂത്താലീ...
മഴവില്ലിൻ മൈലാഞ്ചീ മുടി മെടയാൻ മൂവന്തീ
കുരവയുണ്ടേ കുഴലുമുണ്ടേ കുരുന്നു മുല്ലകളും...
ഒരു പാദസരം തരു മൈനേ...
ഒരു പാദസരം തരു മൈനേ
തിരുവാതിര നോറ്റൊരു മൈനേ...
ഇളം തളിർ ചാന്താടീ ഇലഞ്ഞിമേൽ ചേക്കേറി
ഇലക്കൂട് കൂട്ടാൻ വരുന്നോ...
ഇളംനീർ നിലാവിൽ വരുന്നോ... ഹോയ്,....
ആ.....