സുന്ദരീ സൗമ്യ സുന്ദരീ
സുന്ദരീ സൗമ്യ സുന്ദരീ
മഞ്ഞിൽ കുളിക്കും ഋതുമതീ
സ്വപ്നങ്ങളൊ ഇളം ദുഃഖങ്ങളോ നിൻ
കണ്ണിൽ നീലിമ തൂകീ
സുന്ദരീ സൗമ്യ സുന്ദരീ
മഞ്ഞിൽ കുളിക്കും ഋതുമതീ
സ്വപ്നങ്ങളൊ ഇളം ദുഃഖങ്ങളോ നിൻ
കണ്ണിൽ നീലിമ തൂകീ
നിന്റെ വികാരങ്ങൾ ഗ്രീഷ്മമായി
നിന്റെ വിഷാദങ്ങൾ ശിശിരമായീ
നിന്റെ വികാരങ്ങൾ ഗ്രീഷ്മമായി
നിന്റെ വിഷാദങ്ങൾ ശിശിരമായീ
താഴ്ന്നും ഉയർന്നും തുടിക്കുമീ മാറിലെ
നിശ്വാസധാരകൾ തെന്നലായി
കാറ്റിൻ അതിരാരു കണ്ടൂ
പെണ്ണിൻ മനസ്സാരു കണ്ടൂ
കാറ്റിൻ അതിരാരു കണ്ടൂ
പെണ്ണിൻ മനസ്സാരു കണ്ടൂ
സുന്ദരീ സൗമ്യ സുന്ദരീ
മഞ്ഞിൽ കുളിക്കും ഋതുമതീ
സ്വപ്നങ്ങളൊ ഇളം ദുഃഖങ്ങളോ നിൻ
കണ്ണിൽ നീലിമ തൂകീ
നിന്റെ പ്രതീക്ഷകൾ വസന്തമാകും
നിന്റെ കണ്ണീർക്കണം വർഷമാകും
നിന്റെ പ്രതീക്ഷകൾ വസന്തമാകും
നിന്റെ കണ്ണീർക്കണം വർഷമാകും
ചൂടിൽ തണുപ്പിൽ തനിച്ചു മേവുന്ന നിൻ
ചൂടുള്ള മൊട്ടുകളാർക്കു വേണ്ടി
വിണ്ണിൻ നിഴലാരു കണ്ടൂ
പെണ്ണിൻ നിനവാരു കണ്ടൂ
വിണ്ണിൻ നിഴലാരു കണ്ടൂ
പെണ്ണിൻ നിനവാരു കണ്ടൂ
സുന്ദരീ സൗമ്യ സുന്ദരീ
മഞ്ഞിൽ കുളിക്കും ഋതുമതീ
സ്വപ്നങ്ങളൊ ഇളം ദുഃഖങ്ങളോ നിൻ
കണ്ണിൽ നീലിമ തൂകീ