തിത്തെയ് തിത്തെയ്
ധിനക്ക് ധിനക്ക് ധിനു
ധിനക്ക് ധിനക്ക് ധിനു...
തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
മിന്നാമിന്നി മിന്നാരം നിന്നോടെന്റെ കിന്നാരം
കാണാനുണ്ട് കണ്ണോരം ചൊല്ലാനുണ്ട് കാതോരം
കിന്നരമുണരും ചില്ലകളില്‍ കിനാവ് കാണും പല്ലവിയില്‍
നിലാവിന്റെ ദേവഗാനം പാടി വന്ന രാക്കിളി....
തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം...
ധിനക്ക് ധിനക്ക് ധിനു
ധിനക്ക് ധിനക്ക് ധിനു...
ഹരിതവനം... ആ...
ഹരിതവനം പനിനീര്‍മഴ പെയ്യും
മുകിലിനെ എന്നും ഓമനിക്കും
മിഴിയിണകള്‍ മയില്‍പ്പീലികളാടും
അഴകിനെ എന്നും ഓര്‍മ്മ വെയ്ക്കും
ഈ ചിപ്പിയിലൊളിയണ മുത്തേ
തത്താങ്കു തകധിമി തോം തോം
നിന്‍ ചിരിയുടെ അരിമണി
നിറനിറ ചൊരിയണ്
തളാങ്കു തോം തളാങ്കു തോം
സുഗന്ധമോ...
തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം....
ധിനക്ക് ധിനക്ക് ധിനു
ധിനക്ക് ധിനക്ക് ധിനു...
സ്മൃതിമധുരം... ആ...
സ്മൃതിമധുരം പ്രണയാതുരമാകും
വഴികളില്‍ എന്നും പൂ വിരിക്കും
ഇണയറിയും നിമിഷം നിറവാനില്‍
പനിമതിയായി പുഞ്ചിരിക്കും
ഇപ്പത്തര മാറ്റിന് മുത്തേ...
ത തളാങ്കു തകതികു തികു തോം തോം
നിന്‍ കവിതയില്‍ ഒരു വരി എഴുതിയതാരോ
തളാങ്കു തോം തളാങ്കു തോം
വസന്തമോ....