പുലരൊളി പകരും

പുലരൊളി പകരും നറുപുഞ്ചിരികളില്‍
അരുണിമ വിടരുകയായ്‌
കരുതലിലുണരും.. സ്നേഹ നഭസ്സില്‍
കതിരവന്‍ ഉയരുകയായ്‌
ഓ പൂവനികള്‍ വസന്ത തേരൊരുക്കി
പ്രകൃതി പാടുകയായ്‌..ഗാനം പാടുകയായ്‌
കാലം.. കളിയരങ്ങരൊരുക്കുകയായ്‌

ദൂരെ ദൂരത്താരോ.. മണിമേഘത്താമ്പാളത്തില്‍
താരപ്പൂക്കള്‍ കൊണ്ടേ.. പൂത്താലപ്പൊലികളൊരുക്കി
ആരും കേറാക്കുന്നേല്‍.. ആനന്ദക്കാവടിയാടി..
മേടക്കാറ്റും വന്നേ.. കണി വാരിക്കോരിത്തന്നേ..
നിറയോ നിറ.. പൊന്‍കതിരോ കൈനീട്ട കണിമലരോ
പതിരില്ലാപ്പാടം നിറയുന്നേ
പകലിരവുകള്‍.. ഒന്നായി ചെറുപുഞ്ചിരി ചൊരിയുന്നേ
വിരിയുന്നേ മനസ്സില്‍ പൂക്കാലം
എന്‍ കൂട്ടായി ചേര്‍ന്നീടാന്‍ നീയും വാ വാ

പുലരൊളി പകരും നറുപുഞ്ചിരികളില്‍
അരുണിമ വിടരുകയായ്‌
കരുതലിലുണരും.. സ്നേഹ നഭസ്സില്‍
കതിരവന്‍ ഉയരുകയായ്‌

ഏതോ രാവിന്നുള്ളില്‍.. തീ കായും പോലെന്നുള്ളം
നീറീടുന്നോ വീണ്ടും ഇരുളേറീടുന്നോ എങ്ങും..
ആരും കാണാതാരോ.. ചരടേന്തും പാവക്കൂത്തില്‍
താനേ തുള്ളീടുന്നോ.. തളരാതീപ്പാവക്കുട്ടി
ഇടറാതെ നടക്കാനും.. ഇടനെഞ്ചോടു ചേര്‍ക്കാനും..
ഇനിയെന്നും കൂടെപ്പോരാമോ......
തളരാതെ നയിക്കാനും.. തണലായ്‌ തീരാനും
താരാട്ടായ് ഇവിടെ പെയ്യാമോ...
എന്‍ കൂട്ടായി ചേര്‍ന്നീടാന്‍ നീയും വാ

(പുലരൊളി പകരും നറുപുഞ്ചിരികളില്‍ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularoli pakarum