ഇത്ര പകലിനോടൊത്തു ചേർന്നീടുമീ

ഇത്ര പകലിനോടൊത്തു ചേർന്നിട്ടുമീ
രാവിതെന്തേറെ കറുത്തുപോയി
നീല നിലാവിൽ കുളിച്ചു വന്നീടുമീ
സൂര്യനെന്തിത്ര ചുവന്നു പോയി

ഇത്രനാളിക്കടൽ തന്നിൽ കിടന്നിട്ടു-
മിക്കല്ലിലെന്തേ നീർത്തുള്ളിയില്ല.
പുഴയിത്രയൊഴുകീട്ടുമീമരച്ചില്ലതൻ
നിഴലെന്തെയൊഴുകാതെ നിന്നീടുന്നു.

മഴപെയ്തൊഴിഞ്ഞിട്ടുമീമാമരത്തളിര്
മിഴിചിമ്മിയെന്തേ കരഞ്ഞീടുന്നു
ദൂരെക്കിളികൾ ചിരിച്ചുപാടുമ്പൊഴും
പൂന്തത്തയെന്തേ പൊൻകൂട്ടിലായി.

അറിയില്ലയെന്തുകൊണ്ടെന്നെൻമനസ്സെനി-
ക്കിതുവരെക്കാണാൻ കഴിഞ്ഞതില്ല.
അറിയാത്ത മനസ്സിനെ കാണാത്ത മനസ്സിനെ
അറിയാതെയൊരുപാട് സ്നേഹിച്ചു ഞാൻ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithra Pakalinodothu Chernnedumee

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം