ലസാഗു

Lasagu malayalam movie
കഥാസന്ദർഭം: 

ഇന്ന് കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി അവ വിശകലനം ചെയ്യുകയാണ് ലസാഗു എന്ന ചലച്ചിത്രം. സ്കൂളിൽ പ്രത്യക്ഷപ്പെടുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തേടി അധ്യാപകരും വിദ്യാർത്‌ഥികളും നടത്തുന്ന അന്വേഷണമാണ് ലസാഗുവിന്റെ കഥാതന്തു. ലഭിക്കുന്ന ഉത്തരങ്ങൾക്ക് സമൂഹത്തിലുള്ള പ്രസക്തിയും സിനിമ വിശദീകരിക്കുന്നു.

 

 

റിലീസ് തിയ്യതി: 
Friday, 8 May, 2015

എ യു പി എസ് ചെമ്പ്രാശേരി നിർമ്മിച്ച്‌ സുമോദ് എസ് പിള്ള , ഗോപു എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലസാഗു. ഛായാഗ്രഹണം എം സുരാജ്, ചിത്രസംയോജനം ജിനു ശോഭ,ഉനൈസ് മുഹമ്മദ്‌. സീരിയലുകളിലൂടെ ശ്രദ്ധേയനായ ഷാനവാസ് ഷാനുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Lasahu poster m3db