എന്റെ ജനലരികിലിന്ന്

എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു 
അവളെന്മനസ്സിൽ ചിരി തൂകും പോലെ 
കഥ നീയുമറിഞ്ഞില്ലേ മുക്കൂത്തിപ്പൂവേ 
മടിച്ചു നിൽക്കണതെന്താണ് 
ഇതുവഴിയേ വരുമിനിയെൻ വേളിപ്പെണ്ണാളേ...

ചെനക്കത്തൂരു പൂരത്തിന് ചാന്തുമാല കുപ്പിവള 
അവൾ വരുമ്പോളണിയിക്കാൻ വാങ്ങി വച്ചൂ ഞാൻ...
ചെനക്കത്തൂരു പൂരത്തിന് ചാന്തുമാല കുപ്പിവള 
അവൾ വരുമ്പോളണിയിക്കാൻ വാങ്ങി വച്ചൂ ഞാൻ...
മീനവെയിൽ നെയ്തു തന്ന തങ്കക്കസവാട ചാർത്തി 
നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ...
അവളെ നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ...

എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു 
അവളെന്മനസ്സിൽ ചിരി തൂകും പോലെ 

നാലുമണി പൂവിരിയണ നാട്ടുപാത താണ്ടിയൊന്ന് 
നാളുവരാൻ നിമിഷമെണ്ണി കാത്തിരിപ്പൂ ഞാൻ...
നാലുമണി പൂവിരിയണ നാട്ടുപാത താണ്ടിയൊന്ന് 
നാളുവരാൻ നിമിഷമെണ്ണി കാത്തിരിപ്പൂ ഞാൻ...
ഏതുനേരമാകിലുമാ സുന്ദരിക്ക് വന്നണയാൻ 
കുഞ്ഞുമയിൽപ്പീലി വാതിൽ ചാരിയില്ലാ ഞാൻ...
കനവിൻ കുഞ്ഞുമയിൽപ്പീലി വാതിൽ ചാരിയില്ലാ ഞാൻ...

എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു 
അവളെന്മനസ്സിൽ ചിരി തൂകും പോലെ 
കഥ നീയുമറിഞ്ഞില്ലേ മുക്കൂത്തിപ്പൂവേ 
മടിച്ചു നിൽക്കണതെന്താണ് 
ഇതുവഴിയേ വരുമിനിയെൻ വേളിപ്പെണ്ണാളേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente Janalarikil