എന്നും മനസ്സിന്റെ തംബുരു
എന്നും മനസ്സിന്റെ തംബുരു നീ
മീട്ടുന്നു ഞാന്‍ അതിലെന്നനുരാഗം...
(എന്നും... )
കൈതൊട്ടുപോയാല്‍ താനേ മുഴങ്ങും നിന്‍ നാദസംഗീതം
ഒരു നാളെന്‍ വിപഞ്ചികയില്‍
സ്വരമായ് പകരാന്‍ കഴിഞ്ഞെങ്കില്‍...
(എന്നും... )
താളം മുറുകും തന്തിയിലെല്ലാം താമര വിരിയും നിമിഷങ്ങള്‍
യമുനാതീരേ രതിസുഖസാരേ പാടി മയങ്ങും സമയങ്ങള്‍
ഹൃദയം പ്രമദവനം പോരൂ മഞ്ഞില്‍ മലരായ് നീ...
(എന്നും... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ennum manassinte thamburu
Additional Info
Year:
1985
ഗാനശാഖ: