അമ്പാരിമേലേ
അമ്പാരിമേലെ പഞ്ചാരിമേളം
മേളത്തില്‍ കൂടാം താളത്തില്‍ പാടാം
പൊന്നുമോളണിഞ്ഞൊരുങ്ങി വാ (2)
കല്യാണിമുല്ലേ കൽക്കണ്ടച്ചില്ലേ
കായാമ്പൂവല്ലേ നീ പോരുകില്ലേ
കുഞ്ഞു കുഞ്ഞു പൂങ്കിനാവുമായ്
(അമ്പാരിമേലേ..)
കൊലുസ്സിന്റെ കൊഞ്ചലോടെ അഴകിന്‍ മഞ്ചലേറി
മയിലിന്റെ കൂട്ടുകാരി കുയിലിന്‍ പാട്ടുപാടി (2)
ഇതിലെ വരൂ ഇനി നീ വരൂ തളിരേ
(അമ്പാരിമേലേ..)
ഇളം മനസ്സില്‍ തളങ്ങളുമായ് പൂവാംകുരുന്നേ ഇണങ്ങിവരൂ
ഓമല്‍ ചിറകില്‍ പറന്നു വരൂ തുഴഞ്ഞു വരൂ കുണുങ്ങി വരൂ
പുന്നാരം ചൊല്ലി ചൊല്ലി പുന്നാര മോളു വന്നു
കുഞ്ഞാന കൊച്ചു വാവ തത്തമ്മേ പൂച്ച പൂച്ച
അല്ലിയാമ്പലിന്റെ നാമ്പു നീ മുല്ലതന്‍ കുരുന്നു പൂവും നീ
(അമ്പാരിമേലേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ampari mele
Additional Info
Year:
1985
ഗാനശാഖ: