മുത്തുക്കിളി മൊഴികളെ

മുത്തുക്കിളിമൊഴികളേ ചുംബന ലതകളേ
രാക്കുളിരില്‍ മുഴുകിവരും തങ്കനിലാവേ
എന്നില്‍ പടരുമീ ഓമലിന്‍ സ്വപ്നമായി വാ
മുത്തുക്കിളിമൊഴികളേ....

താമരവളയം കണ്ടോ 
എന്‍ അനുരാഗം നിറയുമീ
പൂങ്കൈയ്യിൽ കണ്ണില്‍ കമലദളം കണ്ടോ
സിരകളിലൊഴുകും സ്നേഹമേ
ഇരു കരകവിയും മോഹമേ
കളി ചിരിയില്‍ പതനുരയും
കാമുകഹൃദയം കണ്ടോ
(മുത്തുക്കിളി...)

മോതിരവളയം കാട്ടി 
എന്നകതാരില്‍ നിറയുവാന്‍
പലനാളായ് നീ തേടും രാഗമറിഞ്ഞു ഞാന്‍ 
ഇണയരയന്നം പുണരുമീ
തിരകളിലുലയും തെന്നലില്‍
രോമാഞ്ചം പെയ്തുവരും
സ്നേഹനിലാവേ വാ
(മുത്തുക്കിളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthukkili mozhikale

Additional Info

Year: 
1991