പൂക്കടമ്പിലിത്തിരിക്കുടന്ന

പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി-
യോടി വന്നു പൂക്കാലം
പൂത്തിടമ്പുമായ് കുരുന്നു പമ്പരം പിരിച്ചലഞ്ഞു പൂന്തെന്നല്‍
ഓലഞ്ഞാലി പാടി മഞ്ഞുവീണ 
രാവിലേതോ ശ്യാമമോഹ രാഗം
ഓലഞ്ഞാലി പാടി മഞ്ഞണിഞ്ഞ
കൊമ്പിലേതോ ശ്യാമരാഗം
പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി-
യോടി വന്നു പൂക്കാലം

എന്‍ ലോകം ഈ സ്വപ്നലോകം
പാഠങ്ങള്‍ ഈ ജീവിതം
കേള്‍പ്പതെല്ലാം തുളുമ്പും പദങ്ങള്‍ കാണ്മതെല്ലാം വസന്തം
ഉള്ളിലെങ്ങും കിനാവിന്‍ സുഗന്ധം 
വിലോല മൗനം 
പൂത്തുലഞ്ഞുണര്‍ന്നതെന്റെ കാവ്യലോകം
നവ്യഭാവം പൂണ്ടുണര്‍ന്ന താളങ്ങള്‍ ഹേ..
(പൂക്കടമ്പിൽ...)

ഈ ഗാനം എന്‍ സ്നേഹഗാനം
മേളങ്ങള്‍ എന്‍ ജീവനം
യൗവ്വനത്തിന്‍ വിലാസങ്ങളേല്‍ക്കാന്‍ ബാല്യഭാവം മറയ്ക്കാം
തേന്‍നിലാവിന്‍ വികാരം നിറയ്ക്കാം വിഭാതരാഗം
നെഞ്ചിലൂര്‍ന്നു വീണുലഞ്ഞ 
വർണ്ണമാകാം
മോഹങ്ങള്‍ ഉള്ളലിഞ്ഞു-
ചേരുമ്പോള്‍ ഹേയ്..

പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി-
യോടി വന്നു പൂക്കാലം
പൂത്തിടമ്പുമായ് കുരുന്നു പമ്പരം പിരിച്ചലഞ്ഞു പൂന്തെന്നല്‍
ഓലഞ്ഞാലി പാടി മഞ്ഞുവീണ 
രാവിലേതോ ശ്യാമമോഹ രാഗം
ഓലഞ്ഞാലി പാടി മഞ്ഞണിഞ്ഞ
കൊമ്പിലേതോ ശ്യാമരാഗം
പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി-
യോടി വന്നു പൂക്കാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkadambil ithiri

Additional Info

Year: 
1991

അനുബന്ധവർത്തമാനം