സ്നേഹവാനിൽ നീ

സ്നേഹവാനിൽ നീയണഞ്ഞു
എന്റെ മോഹം പൂവണിഞ്ഞു
കനവു പൂത്തൊരു ചില്ലയിൽ 
രാഗം പൂങ്കുയിൽ പാടി.........
ഇന്ന് ആ മധുഗീതികൾ
വിരഹപല്ലവിയായി........(2)

പാരിജാതം തേടും രാവിൽ 
ഹേമ യാമിനിയിൽ........
മരന്ദം തൂവും ചന്ദ്രികയിൽ..(2)
ചന്ദ്രകാന്തം പോലലിഞ്ഞെൻ 
മാനസം നിന്നോർമ്മയിൽ.....
മാനസം നിന്നോർമ്മയിൽ.......(പല്ലവി)

എന്റെ മാനസ വേണുവിൽ നീ 
ഒഴുകും ലയ സുരഭി..................
സ്വരങ്ങൾ ചൂടും മധുലഹരി.....(2)
നാളെ വീണ്ടും നീ വരുമ്പോൾ....
യാത്രയാകും പൈങ്കിളി..............
യാത്രയാകും പൈങ്കിളി.............(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehavanil nee