സുഖം സുഖം

സുഖം സുഖം..
എന്നില്‍ നീ തേടും രാഗം..സുഖം സുഖം
പെണ്ണില്‍ നീ കാണും രൂപം..സുഖം സുഖം..
കണ്ണില്‍ ഞാന്‍ കാട്ടും ഭാവം..സുഖം സുഖം
ചുണ്ടില്‍ ഞാന്‍ നല്‍കും ഗാനം...
ചൂടാന്‍ നീയും വാ..  (2)

മാറിടത്തിലെ.. തേന്‍‌കുടങ്ങളില്‍..
മാദക ലഹരികള്‍....
തേനുരന്നീടും.. പൂഞ്ചൊടികളില്‍..
മാമ്പൂവിന്‍ സൗരഭം.. (2)
കാറ്റും പൂവും പോലെ.. പാട്ടിന്‍ താളം പോലെ..
രാഗം തേടും നീയും.. ഞാനും ഒന്നായ് ചേര്‍ന്നാല്‍
യൗവന ചൂടുഞാന്‍ നല്‍കി
മെയ്യിലെ മെയ്യില്‍  ഞാന്‍ നിന്നെ വാരിപ്പുല്‍കിടാം...

സുഖം സുഖം..
എന്നില്‍ നീ തേടും രാഗം..സുഖം സുഖം
പെണ്ണില്‍ നീ കാണും രൂപം..സുഖം സുഖം..
കണ്ണില്‍ ഞാന്‍ കാട്ടും ഭാവം..സുഖം സുഖം
ചുണ്ടില്‍ ഞാന്‍ നല്‍കും ഗാനം...
ചൂടാന്‍ നീയും വാ..

പൂച്ചിലങ്കകള്‍..കാലടികളില്‍..
തൂകിടും നാദത്തില്‍...
പൊന്നരയിലെ.. സ്വര്‍ണ്ണനൂലുകള്‍
തുള്ളിടും താളത്തില്‍.. (2)
പൂവും പൊട്ടും പോലെ.. മഞ്ഞില്‍ പൂക്കും പൂവായ്
എന്നെത്തേടും നീയും.. ഞാനുമൊന്നായ് ചേര്‍ന്നാല്‍
യൗവനച്ചൂടു ഞാന്‍ നല്‍കി..
മെയ്യിലെ മെയ്യില്‍ ഞാന്‍.. നിന്നെ വാരിപ്പുല്‍കിടാം

സുഖം സുഖം..
എന്നില്‍ നീ തേടും രാഗം..സുഖം സുഖം
പെണ്ണില്‍ നീ കാണും രൂപം..സുഖം സുഖം..
കണ്ണില്‍ ഞാന്‍ കാട്ടും ഭാവം..സുഖം സുഖം
ചുണ്ടില്‍ ഞാന്‍ നല്‍കും ഗാനം...
ചൂടാന്‍ നീയും വാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Sukham sukham

Additional Info

Year: 
1985

അനുബന്ധവർത്തമാനം