നിലാവല

നിലാവലത്തളിർക്കുടിൽ
നിറങ്ങള്‍ ചൂടുമ്പോള്‍
കിനാവിലെ ഇണക്കിളി
ചിരിച്ചുനീ വരൂ.. വരൂ... (2)
 
ഒരായിരം വെണ്‍ചന്ദ്രിക..
ദലങ്ങള്‍ നീര്‍ത്തുമ്പോള്‍
യമുനതന്‍ ലാവണ്യക്കുളിരോളങ്ങള്‍
തഴുകിടും നളിനങ്ങള്‍ പോലെ
താഴ്‌വര ജലവാഹി.. തേനലകളില്‍ നീന്താന്‍
മണിയരയന്നമായ് വാ.. നീ...

നിലാവലത്തളിർക്കുടിൽ
നിറങ്ങള്‍ ചൂടുമ്പോള്‍
കിനാവിലെ ഇണക്കിളി
ചിരിച്ചുനീ വരൂ.. വരൂ...

ലതാഗൃഹ പൊന്‍ശയ്യകള്‍.. കുളിര്‍മയേകുമ്പോള്‍..
രജനിതന്‍ താരുണ്യത്തളിര്‍മേനിയില്‍
മലരിടും പുളകങ്ങള്‍..പോലെ
കാറ്റലകളിലാടും പൂമരനിഴല്‍.. തോറും
ഇതള്‍ ചിരിപ്പൂവുമായ് വാ... നീ

നിലാവലത്തളിർക്കുടിൽ
നിറങ്ങള്‍ ചൂടുമ്പോള്‍
കിനാവിലെ ഇണക്കിളി
ചിരിച്ചുനീ വരൂ.. വരൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Nilaavala

Additional Info

Year: 
1986

അനുബന്ധവർത്തമാനം