ഓ മൈ ബോയ് ഫ്രണ്ട്

ഓ മൈ ബോയ് ഫ്രണ്ട്
ഓ മൈ ബോയ് ഫ്രണ്ട്
ഒരു കല്പകത്തിൻ കഥകളെഴുതി വരൂ
ഒരു നിമിഷത്തിൻ ലഹരിയിലൊഴുകി വരൂ
(ഓ മൈ..)

ഉന്മാദമുണർത്തുമീ സായാഹ്നം
ഉല്ലാസം തിളക്കുമീ സംവാദം
ഇന്നിന്റെ ചുവരിലെഴുതും ചിത്രങ്ങൾ
എന്നെന്നും ഓമനിക്കും രത്നങ്ങൾ
മനസ്സിന്റെ ചെപ്പു തുറക്കൂ
മാണിക്യപ്പൂമൊട്ടു നിറയ്ക്കൂ
(ഓ മൈ..)

മൂവന്തി പൊൻ മിന്നും പൂവാനം
മുഴുക്കാപ്പു ചാർത്തുമീയുദ്യാനം
ഇതിന്റെ കണക്കിലെഴുതും അർത്ഥങ്ങൾ
എന്നെന്നും നിലനിൽക്കും നാണ്യങ്ങൾ
മനസ്സിന്റെ പെട്ടി തുറക്കൂ
മങ്ങാത്ത പവൻ വാരി നിറക്കൂ
(ഓ മൈ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oh my boy friend

Additional Info

അനുബന്ധവർത്തമാനം