അനുരാഗത്തിൻ ലഹരിയിൽ

അനുരാഗത്തിൻ ലഹരിയിൽ
ഞാൻ നിൻ ആരാധകനായി
ആ മൃദു മരന്ദമന്ദസ്മിതത്തിൽ
ആസ്വാദകനായി ഞാൻ നിൻ
ആസ്വാദകനായി
(അനുരാഗത്തിൻ..)

താമരമൊട്ടിനാൽ മദനോത്സവത്തിലീ
താരുണ്യം നിന്നെയലങ്കരിച്ചൂ
സൗന്ദര്യദേവത നിൻ കവിൾ രണ്ടിലും
സൗഗന്ധികപ്പൂ വിടർത്തീ
ആത്മസഖീ - ആത്മസഖീ
നിന്നെയാ വിശ്വശില്പിയൊരപൂർവ
സുന്ദരിയാക്കി - അപൂർവ്വസുന്ദരിയാക്കി
(അനുരാഗത്തിൻ..)

കാമോപമൻ നിൻ മിഴികളിലെഴുതി
കാമിനീ സുമ മുഗ്ദ്ധഭാവം
കാലം തൂവിയൊരീ വസന്തവർണ്ണങ്ങളെൻ
കരളിൻ മണിയറയിൽ തെളിയുമ്പോൾ
ആത്മസഖീ - ആത്മസഖീ
നിൻ തളിർതനു വില്ലുകുലച്ചായിരമമ്പെയ്യാൻ മോഹം -പതിനായിരമമ്പെയ്യാൻ മോഹം (അനുരാഗത്തിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuragathin Lahariyil

Additional Info

അനുബന്ധവർത്തമാനം