പ്രണയം പൂത്തിറങ്ങുന്നൊരാകാശം

പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ
കിനാവിന്റെ താരങ്ങളോ ..
കുളിരോലുന്ന പൂങ്കാറ്റ് പാടുന്ന പാട്ടിൽ
പ്രേമാർദ്ര രാഗങ്ങളോ...
ആരോമാലാൾ പെയ്തിറങ്ങുന്നു നെഞ്ചിൽ
ഈറൻ നിലാവെന്നപോൽ..
ആലോലമാടുന്നൊരീപ്പൂവുപോലെ..
പരാഗങ്ങളേകുന്നു നീ  ...
പ്രണയിനി നീ കുളിരലയായ്..
നിറയുകയായ് ഹൃദയമിതിൽ ..

പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ
കിനാവിന്റെ താരങ്ങളോ ..
കുളിരോലുന്ന പൂങ്കാറ്റ് പാടുന്ന പാട്ടിൽ
പ്രേമാർദ്ര രാഗങ്ങളോ...

സിന്ദൂരം പെയ്യും മേഘങ്ങൾ ...
ഏതോ സ്വപ്നംപോൽ വാനിൽ നീങ്ങുമ്പോൾ (2)
മധുരിതശുഭസംഗീതമായ്
ഉണരുക സഖി എൻ വീണയിൽ
മധുരിതശുഭസംഗീതമായ്
ഉണരുക നീയെൻ വീണയിൽ..
തിരമാലകൾ  തഴുകുന്നൊരീ
പ്രണയത്തിൻ തീരങ്ങളിൽ
പ്രണയിനി നീ കുളിരലയായ്..
നിറയുകയായ് ഹൃദയമിതിൽ ..
പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ
കിനാവിന്റെ താരങ്ങളോ ..

രാവിന്റെ ഇരുൾ തേരേറി മോഹപ്പൂമാരി
ചേലിൽ തൂകുമ്പോൾ .. (2)
തരളിത സുഘദാവേശമായ്
നിറയുക സഖി എൻ ജീവനിൽ
തരളിത സുഘദാവേശമായ്
നിറയുക നീ എൻ ജീവനിൽ
അതിലോലമീ ഹൃദയങ്ങളിൽ
അനുരാഗ ചന്ദ്രോദയം...
 
പ്രണയിനി നീ കുളിരലയായ്..
നിറയുകയായ് ഹൃദയമിതിൽ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayam poothirangunnorakasham