മൂവന്തിക്കാറ്റേ
മൂവന്തിക്കാറ്റേ കിളിവാതിൽ പടിമേലെ മെല്ലെ
പൂന്തെന്നൽ പോലെ തഴുകിവാ..
മൈലാഞ്ചിപ്പൊന്നിൻ നിറമെന്നിൽ നീ വേഗം
മൈക്കണ്ണിൽ പൂക്കും കവിതയായ്..
മഴമേഘങ്ങൾ മറയുകയല്ലേ
നിറദീപങ്ങൾ പൂക്കുകയല്ലെ
chaand jaise dheere dil mem mera
thu hi aaja mere man mem jaana
dhum jhanak dha..dhum jhanak dha..
dhum jhanak dha..jaanaa
chaand jaise dheere dil mem mera
thu hi aaja mere man mem jaana
മാറിൽ വീഴും മഞ്ഞിൻ തുള്ളിപോലെ
മാറിടുന്നു നീയീ നീലരാവിൽ..
ശ്യാമമേഘം മായും തിങ്കൾ പോലെ
സുന്ദരീ നീ തട്ടം മാറ്റി നിൽപ്പൂ ..
കാതോരം കിന്നാരം മൂളുന്നൂ നീ നിലാവായ്
മാലേയം പേറുന്നു മഴവില്ലിൻ തൂവലാലെ
മഴമേഘങ്ങൾ മറയുകയല്ലേ
നിറദീപങ്ങൾ പൂക്കുകയല്ലെ
chaand jaise dheere dil mem mera
thu hi aaja mere man mem jaana
താരഹാരം മാറിൽ ചേർത്തുവയ്ക്കെ
നീലവിണ്ണിൻ താഴെ നമ്മൾ മാത്രം
പാരിലെങ്ങും തൂവി വെണ്ണിലാവ്
ചാരിനിൽപ്പൂ എന്റെ തേൻനിലാവ്
നീൾമിഴിയിൽ പൂക്കാലം ഞാൻ തേടി ഏകനായ്
സാരംഗി ഗസൽ മൂളും മൗനങ്ങൾ ചേർത്ത രാഗം
മഴമേഘങ്ങൾ മറയുകയല്ലേ
നിറദീപങ്ങൾ പൂക്കുകയല്ലെ
chaand jaise dheere dil mem mera
thu hi aaja mere man mem jaana
dhum hdha..dhum jhanak dha..
dhum jhanak dha.