കെട്ടുപൊട്ടിയ പോലെ
കെട്ടുപൊട്ടിയ പോലെ വെക്കം പായണു ലോകം
പൂട്ടിയിട്ടൊരു നെഞ്ചിൽ തകിലടി
കൂട്ടിമുട്ടിയ കണ്ണിൽ കൂത്താടുന്ന കുറുമ്പേ
കടത്തിവിട്ടവൻ ആരാ നിന്നെ
കച്ചകെട്ടിയ കാറ്റേ ചടുലക്കാവടിയാട്
ഉടൽക്കരുത്തതു കാട്ട് ഉടനടി
ചുട്ടു പൊള്ളണു മോഹം .ചുണ്ടോടൊട്ടണു ദാഹം
തണുത്ത നീരിനി മോന്താം ശടുശടെ
(കെട്ടുപൊട്ടിയ പോലെ വെക്കം)
കൊണ്ടാടുവാൻ അല്ലെങ്കിലോ പിന്നെന്തിനാണീ ത്രില്ല്
തുടക്കം മുതൽ ഒടുക്കം വരെ
ചൊല്ലില്ലാ ഞാനോ സുല്ല്
ഒതുക്കി വെയ്ക്കാൻ അല്ലല്ലാ
കണ്ടെടുത്താ.. നിമിഷം പോലെ
കൂട്ടിവെയ്ക്കും സ്വപ്നത്തിൻ തിളക്കമോടെ
ചങ്ങാത്തം കുറിച്ചിടാൻ വാ.. ഉള്ളിൻ താളിൽ
പുതുപ്പാട്ടുമായ്... ഉറഞ്ഞു കൂടീടാം
റോക്കിന്റെ താളം പേറിടാം
കുതിച്ചോടി വാ കിതയ്ക്കാതെ വാ
കണ്ണാടിപോലെ മുന്നിൽ വാ
കഴിഞ്ഞകാലം ചൊല്ലീടും പഴം പുരാണം പാടല്ലേ
കളിക്കളത്തിൽ വീറോടെ വാ
കെട്ടുപൊട്ടിയ പോലെ വെക്കം പായണു ലോകം
പൂട്ടിയിട്ടൊരു നെഞ്ചിൽ തകിലടി
കൂട്ടിമുട്ടിയ കണ്ണിൽ കൂത്താടുന്ന കുറുമ്പേ
കടത്തിവിട്ടവൻ ആരാ നിന്നെ
ചിരിക്കുമ്പിളിൽ.. ഉന്മാദമോ തുള്ളുന്ന കാണാൻ നില്ല്
വിളിക്കുന്നിതാ... കൊതിക്കണ്ണുകൾ വേദാന്തമേ നീ ചൊല്ല്
പഠിച്ചതൊന്നും.. പോരാഞ്ഞ് നിന്നെയാകെ
രോമാഞ്ചപ്പുതപ്പുകൊണ്ട് വീണ്ടും മൂടാം
മുങ്ങിടല്ലേ പിന്മാറാൻ തുനിഞ്ഞിടല്ലേ
പൊയ്പ്പോകും സുഖങ്ങളെല്ലാം ദൂരെ... ദൂരേ...
കുറുമ്പാകെയും ഒതുക്കിടാനോ വാ
മിന്നുന്ന രാവിൻ വേദിയിൽ
കടം നൽകുമോ മുടങ്ങാതെ നീ
പൊന്നേ നീ നൂറോ... കൊയ്തു താ
നനുത്ത ചുണ്ടിൽ വാക്കെല്ലാം മുറുക്കി വെയ്ക്കാം
ഓരോന്നും മീട്ടിയേകാം കൂട്ടിൽ നീ വാ
ഇറുത്തുനൽകും സ്നേഹത്തിൽ തുടുത്ത പൂവിൻ
തുള്ളിത്തേൻ എടുത്തുകൊണ്ടേ.. മുത്തം നീ താ
കൂട്ടിമുട്ടിയ കണ്ണിൽ... കൂത്താടുന്ന കുറുമ്പേ
കടത്തിവിട്ടവനാരാ നിന്നെ...ഓ ...ഓ