ഇരുട്ടിനെ പൂട്ടാനോ
Music:
Lyricist:
Singer:
Film/album:
ഇരുട്ടിനെ പൂട്ടാനോ.. ജനിച്ചവൻ ഞാൻ
തനിച്ചൊരീ ലോകത്തെ.. ജയിച്ചവൻ ഞാൻ
ചെറുക്കുവാൻ പോരൊല്ലേ.. പെടയ്ക്കുമേ ഞാൻ
പടച്ചവൻ നേരിട്ടിങ്ങയച്ചവൻ ഞാൻ..
നല്ലവൻ നീയെങ്കിൽ.. വരമരുളും ഞാൻ
വില്ലനോ നീയെങ്കിൽ.. കൊലവിളി ഞാൻ
എന്നെ നീ മാനിച്ചാൽ ഉയിരു തരും ഞാൻ
എന്നെ നീ നിന്ദിച്ചാൽ... ഉടൽ അരിയും ഞാൻ
സ്നേഹമായ് നിന്നെന്നാൽ കരുണ തരും ഞാൻ
വേഷമോ കാണിച്ചാൽ... മരണം തരും ഞാൻ
കരുക്കളെ നീക്കാനോ പഠിച്ചവൻ ഞാൻ
കളിക്കളം നേടാനോ മിടുക്കനീ ഞാൻ
ഒരിക്കലോ തെറ്റിച്ചാൽ.. പൊറുക്കുമീ ഞാൻ
പലപ്പൊഴും തെറ്റിച്ചാൽ.. കുടുക്കിടും ഞാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Iruttine poottano
Additional Info
Year:
2015
ഗാനശാഖ:

